Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനല്ല ഇന്ത്യക്കായി വലിയ...

നല്ല ഇന്ത്യക്കായി വലിയ വിലകൊടുക്കാൻ തയാർ -മോദി

text_fields
bookmark_border
നല്ല ഇന്ത്യക്കായി വലിയ വിലകൊടുക്കാൻ തയാർ -മോദി
cancel

ന്യൂഡൽഹി: ഇന്ത്യയെ മാറ്റിത്തീർക്കാൻ കൈക്കൊണ്ട നടപടിക്ക്​ വലിയ രാഷ്​ട്രീയ വില കൊടുക്കേണ്ടിവരുമെന്ന്​ തനിക്കറിയാമെന്നും അതിന്​ തയാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂല പരിഷ്​കരണം ലക്ഷ്യമിടുന്ന അത്തരം നടപടികളിൽനിന്ന്​ സർക്കാറിനെ പിന്തിരിപ്പിക്കാൻ ആർക്കുമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഹിന്ദുസ്​ഥാൻ ടൈംസ്’​ നേതൃതല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

2014ൽ യു.പി.എയെ പുറത്താക്കി എൻ.ഡി.എ അധികാരത്തിൽവരു​േമ്പാൾ സാമ്പത്തിക, ബാങ്കിങ്​​, ഭരണരംഗം ദയനീയാവസ്​ഥയിലായിരുന്നു. ഇൗയവസ്​ഥയെ ത​​​െൻറ സർക്കാർ  അടിമുടി മാറ്റുകയും അതിലൂടെ​ ലോകത്തി​​​െൻറ അംഗീകാരം നേടുകയും ചെയ്​തു. നോട്ട്​ അസാധുവാക്കൽ നടപടി ജനങ്ങളുടെ മനോഭാവത്തെത്തന്നെ മാറ്റി. സ്വാതന്ത്ര്യാനന്തരം ആദ്യമായി കള്ളപ്പണക്കാർ ഞെട്ടി.  ഡിജിറ്റൽ വിലാസത്തോടെ എല്ലാ പണമിടപാടുകളും നിരീക്ഷണ വിധേയമായാൽ സംഘടിത അഴിമതിക്ക്​ ഒരുപരിധിവരെ തടയിടാം. നേര​േത്ത കള്ളപ്പണത്തി​​​െൻറ സമാന്തര സമ്പദ്​​വ്യവസ്​ഥ പ്രവർത്തിച്ചിരുന്നു. ആ കള്ളപ്പണം പിടികൂടി യഥാർഥ സമ്പദ്​വ്യവസ്​ഥയുടെ ഭാഗമാക്കാൻ കഴിഞ്ഞുവെന്നും മോദി പറഞ്ഞു. 

രാജ്യതാൽപ​ര്യം മുന്നിൽക്കണ്ട്​ സ്​ഥിരമായ മാറ്റത്തിന്​ സ്വീകരിക്കുന്ന നടപടികളിൽ നിന്ന്​ സർക്കാർ പിന്തിരിയുമെന്ന്​ ആരും കരുതേണ്ട. ചരക്കു സേവന നികുതി രാജ്യത്ത്​ സുതാര്യതയുടെ പുതിയ അധ്യായം എഴുതിച്ചേർത്തുവെന്നും മോദി അവകാശപ്പെട്ടു.  യു.പി.എ കാലത്ത്​ അഴിമതിയായിരുന്നു എന്തിനും മാനദണ്ഡം. ത​​​െൻറ സർക്കാർ അഴിമതി രഹിതവും വ്യക്​തി^വികസന കേന്ദ്രീകൃതവുമായ വ്യവസ്​ഥിതിയാണ്​ ലക്ഷ്യമിടുന്നത്​. 70 വർഷമായി ജനങ്ങൾ വ്യവസ്​ഥിതിയോട്​ മല്ലടിക്കുകയാണ്​. വികസനത്തിനും വിജയത്തിനും ഇൗ വ്യവസ്​ഥിതിയാണ്​ തടസ്സംനിൽക്കുന്നത്​. അതവസാനിപ്പിക്കാനാണ്​ ത​​​െൻറ പരിശ്രമം. അതിലൂടെ കഷ്​ടപ്പാടുകൾ ഇല്ലാതാവുകയും ജീവിതം സുഗമമാവുകയും വേണം -മോദി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstAadhaarmalayalam news
News Summary - PM Narendra Modi - ready to pay anything for Good India - India news
Next Story